ആലപ്പുഴ: ജില്ലാപഞ്ചായത്തിന്റെ വികസന പദ്ധതികളെല്ലാം താളം തെറ്റുന്നതായി ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺതോമസ് ആരോപിച്ചു. ഇന്നലെ നടന്ന പദ്ധതി അവലോകന യോഗത്തിൽ ജില്ലാതല ഓഫിസർമാർ ഭൂരിപക്ഷവും പങ്കെടുത്തില്ല. ജില്ലാ പട്ടികജാതി ഓഫീസറില്ലാതെയായിട്ട് മാസങ്ങളായി. വിദ്യാഭ്യാസ ഡി.ഡി യോഗത്തിൽ പങ്കെടുത്തില്ല.ജില്ലാപഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മൂലം വികസനമുരടിപ്പ് നേരിടുന്നതായും ജോൺതോമസ് ആരോപിച്ചു.