
ആലപ്പുഴ: ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കായിക മത്സരങ്ങളുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. ആലപ്പുഴ ആൽപയറ്റ് സ്‌പോർട്‌സ് സെന്ററിൽ നടന്ന പരിപാടിയിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷനായി. ഹോക്കി അസോസിയേഷൻ സെക്രട്ടറി വർഗീസ്, ഭാരവാഹികളായ സുനിൽ ജോർജ്, ഹീരാലാൽ, സന്ദീപ്, മുഹമ്മദ് ബിലാൽ, ലോയിഡ് ആൻഡ്രൂസ്, നീതു എന്നിവർ സംസാരിച്ചു. ജില്ലാതല ഹോക്കി മത്സരത്തിൽ 16 പുരുഷ വനിത ടീമുകൾ പങ്കെടുത്തു. 29ന് ബാസ്‌കറ്റ്ബാൾ മത്സരങ്ങളോടെ വാരാചരണ പരിപാടികൾ സമാപിക്കും.