
കരുവാറ്റ : വായന പക്ഷാചരണത്തിന്റെ ഭാഗമായി കരുവറ്റ യുവധാര പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച അനുമോദന സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. .ലൈബ്രറി വൈസ് പ്രസിഡൻറ് ഡി. രാധമ്മ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മേഖല കൺവീനർ പി.ഗോപാലൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, യുവധാര പബ്ലിക് ലൈബ്രറി സെക്രട്ടറി ജെ.മഹാദേവൻ, താലൂക്ക് പ്രതിനിധി എ.പ്രകാശ്, കെ.രംഗനാഥക്കുറുപ്പ് ,അനിത, ഡോ.ഹരിശങ്കർ എം.എസ് ,വി.രമ , ഷാജി കരുവാറ്റ, അഡ്വ.മനു, ശ്രീജിത്ത് എസ് എന്നിവർ സംസാരിച്ചു.