dfdsfgd

ആലപ്പുഴ : വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് " പുസ്തകങ്ങളെ അറിയാൻ ഗ്രന്ഥപ്പുര തേടി " എന്ന പരിപാടി പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു. തിരുവമ്പാടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ സി.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചോദ്യങ്ങൾക്കു ബാലവേദി കൺവീനർ ഇന്ദു ഉത്തരങ്ങൾ നൽകി. സ്കൂൾ അദ്ധ്യാപകൻ മധു ടി. എസ്.നന്ദി പറഞ്ഞു.