ചെന്നിത്തല: പുത്തൻകോട്ടയ്ക്കകം 137-ാംനമ്പർ ശ്രീ മണികണ്ഠവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.പ്രസിഡന്റ് പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന അംഗം മാധവൻ നായർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.സെക്രട്ടറി ഹരിദാസൻ പിള്ള,രാധാകൃഷ്ണൻ നായർ,രാജ്‌മോഹൻപിള്ള,മോഹനൻപിള്ള,തങ്കം, അശ്വതി എന്നിവർ സംസാരിച്ചു.