മാന്നാർ: കഴിഞ്ഞ സാമ്പത്തിക വർഷം പട്ടികജാതി വിഭാഗത്തിന്റെ 25 ലക്ഷം രൂപയുടെ വികസന ഫണ്ട് നഷ്ടപ്പെടുത്തിയ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെയും നിർവഹണ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്.സി, എസ്.ടി കോ-ഓർഡിനേഷൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 ന് രാവിലെ 10ന് പഞ്ചായത്ത് പടിക്കൽ പ്രതിഷേധ സമരം നടത്തുമെന്ന് ചെയർമാൻ അനിൽ മാന്തറ അറിയിച്ചു. പ്രതിഷേധ സമരം ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മിഥുൻമയൂരം ഉദ്ഘാടനം ചെയ്യും.