
ആലപ്പുഴ: വയോജനസംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി ടൈംബാങ്ക് പദ്ധതി നടപ്പിലാക്കണമെന്ന് കൊല്ലം പാരിപ്പള്ളി ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ പറഞ്ഞു. ഹെൽത്തി ഏജിംഗ് മൂവ്‌മെന്റിന്റെ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ കൺവീനർ എ.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രദാസ് കേശവപിള്ള, എസ്.സുഗുണൻ, സേതു രവി, ടി.ആർ.ശിശുപാലൻ, എ.മുരുകദാസ്, സഫിയ മെബഹൂബ്, അരുൺക്ലീറ്റസ്, അമൽ ആന്റണി, എൻ.നാണിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു.