
ചേർത്തല: നൈപുണ്യ കോളേജിൽ വായനാദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ വായന ഒരുആത്മീയ വ്യാപാരം എന്ന വിഷയത്തിൽ കുട്ടികൾക്കായി സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ.ബിജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,ലൈബ്രേറിയൻ പി.പി.അബിമോൾ എന്നിവർ സംസാരിച്ചു.