ആലപ്പുഴ: പുന്നപ്ര ഇൻസ്റ്റിട്ട്യുട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ അഡ്ഹോക് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് എം.ബി.എ ബിരുദവും നെറ്റ്/ പി.എച്ച്.ഡി/ ഫിനാൻസ് സ്പെഷ്യലൈസേഷനുള്ളവർക്ക് മുൻഗണന. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് രണ്ടിന് രാവിലെ 10ന് ഐ.എം.ടി പുന്നപ്രയിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വിവരങ്ങൾക്ക്: 0477 2267602, 9188067601, 9746125234.