photo

ചാരുംമൂട് : മാനവ സംസ്കൃതി മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ വായനാദിനാചരണ പരിപാടി ചാരുംമൂട് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്നു. ജില്ലാ ചെയർമാൻ ടി.മന്മഥൻ, റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകം വായിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. മാവേലിക്കര താലൂക്ക് ചെയർമാൻ നോവൽ രാജ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ മാനവ സംസ്കൃതി ജനറൽ സെക്രട്ടറി സിംജോ സാമുവൽ സ്കറിയ, ഹരികുമാർ, ഷെഫീഖ്, വിജയൻ പിള്ള, ഹരികുമാർ ഉണ്ണിത്താൻ, ബി ബൈജു. അശോകൻ, പുഷ്പവല്ലി. ഷിബു തോമസ് എന്നിവർ പങ്കെടുത്തു.