
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ.ഹൈസ്ക്കുളിന്റെ കിഴക്ക് വശത്തെ യു.പി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ ഉച്ചകഴിഞ്ഞ് അനുഭവപ്പെട്ട ശക്തമായ മഴയിലും കാറ്റിലുമാണ് മേൽക്കൂരയുടെ സീലിംഗും ഓടുകളും തകർന്നത്. മഴശക്തമായതിനെ തുടർന്ന് കുട്ടികളെ നേരത്തെ വീട്ടിലേക്ക് വിട്ടതിനാൽ അപകടം ഒഴിവായി. അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ലൈനിൽ മരം വീണ് വൈദ്യുതി വിതരണം നിലച്ചു.