ആലപ്പുഴ : കായംകുളം താലൂക്കാശുപത്രിയിൽ നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി വൈകിട്ട് 3 മുതൽ രാത്രി 10 വരെയുള്ള സായാഹ്ന ഒ.പി വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഡോക്ടർമാരെ വാക്കിങ്ങ് ഇന്റർവ്യൂ മുഖേന താൽക്കാലികമായി നിയമിക്കും. ജൂലായ് മൂന്നിന് രാവിലെ 11നാണ് അഭിമുഖം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 04792447274.