ആലപ്പുഴ: കുടുംബ കോടതികളിലെയും നെഗോഷിബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രാകാരമുള്ള കേസുകളിലും നടപ്പിലാക്കുന്ന അന്യായമായ കോടതി ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് ദ്രോഹകരമാണെന്നും ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. നീതി തേടുന്ന സാധാരണക്കാർക്ക് കോടതികൾ പോലും അന്യമാവുന്നത് വേദനാജനകവും പ്രതിധിഷേധർഹവുമാണെന്നും ഈ അനീതി പിൻവലിക്കപെടും വരെ അഭിഭാഷകർ സമര രംഗത്തുണ്ടാകുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് സി.വിധു, സെക്രട്ടറി വിഷ്ണുരാജ് സുഗതൻ, ബാർ കൗൺസിൽ അംഗം എസ്.സുദർശനകുമാർ, വിവിധ സംഘടനാ നേതാക്കളായ എസ്.ഗോപകുമാർ, പി.പ്രമൽ, വി.വിജയകുമാർ, എ.എ.റസാഖ്, എസ്.ആശമോൾ, കെ.നജീബ്, രേഷ്മ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.