ആലപ്പുഴ: സംസ്ഥാനത്ത് 2023 ഡിസംബർ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ഇന്ന് മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ മുഖേന പൂർത്തീകരിക്കുവാൻ സർക്കാർ ഉത്തരവായി. കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കും. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾക്ക് നൽകണം.