ചാരുംമൂട് : താമരകുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ ഉദ്ഘടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം എസ്.സഫീന ബീവി, മാതൃസംഗമം കൺവീനർ ഫസീല ബീഗം, ഡെപ്യൂട്ടി എച്ച്.എം.ടി .ഉണ്ണികൃഷ്ണൻ, സി.എസ്.ഹരികൃഷ്ണൻ, ആർ.ശ്രീലാൽ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി പി.എസ്.ഗിരീഷ് കുമാർ, വിവിധ യൂണിറ്റുകളുടെ കോ-ഓർഡിനേറ്റർമാരായ കെ.രഘു കുമാർ, കെ.ജയകൃഷ്ണൻ, ഡി.ധനേഷ്, ആർ.ശ്രീലേഖ എന്നിവർ യൂണിറ്റുകളുടെ പ്രവർത്തനം വിശദീകരിച്ചു. സീനിയർ അദ്ധ്യാപകരായ ആർ.ഹരിലാൽ സ്വാഗതവും ജി.രാജശ്രീ നന്ദിയും പറഞ്ഞു.