
വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം വള്ളികുന്നം കാരാഴ്മ ശതാബ്ദി സ്മാരക ശാഖാ ഗുരുമന്ദിര വാർഷികത്തോടനുബന്ധിച്ച് സർവമത സാഹോദര്യ സമ്മേളനം സംഘടിപ്പിച്ചു. മലങ്കര മാർത്തോമാ സുറിയാനി സഭ അടൂർ ഭദ്രാസനാദ്ധ്യക്ഷൻ ഫആ.മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു.യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഫാറൂക്ക് കാഷ്ഫി വർക്കല മുഖ്യ പ്രഭാഷണം നടത്തി. പുനലൂർ ഗാന്ധി ഭവൻ ഡയറക്ടർ പുനലൂർ സോമരാജനെ ഗുരു രത്നം പുരസ്‌കാരം നൽകി ആദരിച്ചു. പി.സുധാകരൻ, ജി.ശശിധരൻ പിള്ള, സി.ആർ.മോഹനകുമാർ, എസ്.ജോയ് കുട്ടി, കെ.പി.ചന്ദ്രൻ, വിജയൻ ആര്യ, സുലഭ വിജയൻ എന്നിവർ സംസാരിച്ചു.