
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി ഗുരുമന്ദിരത്തിന് സമീപം വടക്കേ പുത്തൻപുരക്കൽ രത്നമ്മ (74)യുടെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീശിയടിച്ച കാറ്റിൽ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന മാവും അടക്കാ മരവുമാണ് വീടിനു മുകളിൽ പതിച്ചത്. ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ഈ സമയം രത്നമ്മയും മറ്റു കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.