photo

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 1858-ാം നമ്പർ കണ്ണനാകുഴി ആശാൻ സ്മാരക ശാഖയിലെ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് കെ.ശിവൻകുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ പഠനോപകരണ വിതരണവും വാർഡ് മെമ്പർ ടി.മന്മഥൻ അനുമോദനവും നടത്തി. ഭാരവാഹികളായ ജയപ്രകാശ്.ടി , രേഖ സുരേഷ്, ഷീല സോമൻ, ഗീത ധർമ്മജൻ, സുജേഷ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സതീഷ് കുമാർ നന്ദിയും പറഞ്ഞു.