അമ്പലപ്പുഴ : ശക്തമായ കാറ്റിൽ മരം മറിഞ്ഞ് വീടിന് ഭാഗിക നാശനഷ്ടം .പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ മുതിരപ്പറമ്പിൽ വത്സലയുടെ വീടിനു മുകളിലാണ് മരം മറിഞ്ഞുവീണത് .ഇതേ തുടർന്ന് വീടിന്റെ ഭിത്തിക്ക് പൊട്ടൽ വീഴുകയും ജനൽ ഗ്ലാസുകൾ പൊട്ടുകയും ചെയ്തു .ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റാണ് മരം മറിഞ്ഞു വീഴാൻ കാരണമായത് .