
ഹരിപ്പാട്: ഹരിപ്പാട് നഗരസഭ വാർഡ് 28 ലെ മയൂരം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണം ആരംഭിച്ചു. മണ്ണാറശാല യു.പി സ്കൂളിൽ നടന്ന വായന പക്ഷാചരണ പരിപാടികൾ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് ഹരിപ്പാട് നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കവിതാരചന, കഥാരചന, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു.റെസിഡന്റ്സ് അസോ. പ്രസിഡന്റ് സുരേഷ് മണ്ണാറശാല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എസ്.നാഗദാസ്, അസോസിയേഷൻ രക്ഷാധികാരിയും വാർഡ് കൗൺസിലറുമായ എസ്. രാധാമണിയമ്മ, അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരൻപിള്ള, വൈസ് പ്രസിഡന്റ് സതീശ് ആറ്റുപുറം, ജോയിന്റ് സെക്രട്ടറി രഞ്ജന,ട്രഷറർ ഷിബു പഞ്ചവടി എന്നിവർ സംസാരിച്ചു. മത്സരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിഖ്, പ്രിയ, ബിജി എന്നിവർ പങ്കെടുത്തു.