ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ട് തിരുവോണം, അവിട്ടം, ചതയം നാളുകളിൽ പായിപ്പാടാറ്റിൽ നടത്തിവരാറുള്ള ജലോത്സവം, സെപ്തംബർ 15, 16, 17 തീയതികളിൽ നടത്തുന്നതിന് കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തീരുമാനിച്ചു. സമിതി വൈസ് ചെയർമാൻ കെ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.ആർ.എ പ്രസിഡന്റ് ആർ.കെ.കുറുപ്പ് ഉദ്ഘാടനം ചെയ്തു. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ പങ്കെടുത്തു.ഭാരവാഹികളായി കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സി.വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല എം.എൽ .എ ,തോമസ് കെ.തോമസ്.എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാകളക്ടർ അലക്സ് വർഗ്ഗീസ്, കെ.എസ്.ബി.ആർ.എ പ്രസിഡന്റ് ആർ.കെ.കുറുപ്പ് (രക്ഷാധികാരികൾ), ചെങ്ങന്നൂർ ആർ.ഡി.ഒ.നിർമ്മൽകുമാർ( ചെയർമാൻ), സി.ശ്രീകുമാർ ഉണ്ണിത്താൻ, കെ.കാർത്തികേയൻ (വൈസ് ചെയർമാൻമാർ), കാർത്തികപ്പള്ളി തഹസിൽദാർ അജിത്ത് റോയി (ഫൈനാൻസ് കമ്മിറ്റി കൺവീനർ), സി.പ്രസാദ് (സെക്രട്ടറി),ടി.മുരളി (ജോയന്റ്സെക്രട്ടറി), പ്രണവം ശ്രീകുമാർ ,എ.സന്തോഷ് കുമാർ(കോ-ഓർഡിനേറ്റർ),സി.കെ.ജയചന്ദ്രൻ (പബ്ലിസിറ്റി കൺവീനർ), കലേഷ് കുമാർ, സോവി നീർ കമ്മറ്റി കൺവീനർ), ഷാജൻ ജോർജ്ജ്( റെയ്സ് കമ്മിറ്റി കൺവീനർ), മാത്യുസ് കൂടാരത്തിൽ (സ്വീകരണ കമ്മിറ്റി കൺവീനർ), സുരേന്ദ്രൻ മാടവന( ട്രോഫി കമ്മിറ്റി കൺവീനർ) , ഗോപാലകൃഷ്ണൻ നായർ (മാസ്റ്റർ ഓഫ് സെർ മണി), സി.രഘുവരൻ (വാളണ്ടിയേഴസ് ക്യാപ്റ്റൻ), റോബിൻ ചാക്കോ ,ഹരികുമാർ (ഓഡിസ്റ്റേഴ്സ് എന്നിവരെ തിരഞ്ഞെടുത്തു.