ഹരിപ്പാട്: ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ പ്രതിഭകളെ ആദരിച്ചു. വാർഡ് കൗൺസിലർമാരായ വൃന്ദ .എസ്. കുമാർ, ബിജു മോഹൻ, പ്രിൻസിപ്പൽ ജയശ്രീ.എ, ബി.പി.സി ജൂലി എസ്. ബിനു, പ്രഥമദ്ധ്യാപകൻ എസ്. ശശികുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി. അനിൽകുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ സി.സി.ബാബു, കൺവിനർ ബി. സുധീഷ്, ഒ .അബ്ദുൾ സലാം, നന്ദിത രശ്മി, എസ്. നസീമുദ്ദീൻ എന്നിവർ സംസാരിച്ചു.