sfaf

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519 -ാം നമ്പർ തൈക്കൽ - കുമാരനാശാൻ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ബേബിഷാജി ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. മദീഷ് ഗുരുകുലം മുഖ്യ പ്രഭാഷണം നടത്തി. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുഷിബു ഉന്നത വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. കെ.ആർ.മോഹനൻ പഠനോപകരണങ്ങൾ നൽകി. പ്രസിഡന്റ്‌ എം.പി നമ്പ്യാർ, വൈസ് പ്രസിഡന്റ്‌ എസ്. മോഹനൻ, യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം. ഷിജിമോൻ, പി.രമണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ്.ഗിരിജ (കൺവീനർ), കെ.കെ.അമൃതൻ (ജോയിന്റ് കൺവീനർ ).