
ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ ആരോഗ്യമേഖലയിലെ നയങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനും ഈ പ്രവർത്തനങ്ങൾക്കാകെ ഒത്താശ ചെയ്തു നൽകുന്ന, രമേശ് ചെന്നിത്തല എം.എൽൽഎയ്ക്കും ഹരിപ്പാട് നഗരസഭയ്ക്കും എതിരായി ആരോപണം ഉന്നയിച്ച് ഡി .വൈ.എഫ്. ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. ഹരിപ്പാട് ആശുപത്രി പടിക്കൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അനസ് നസീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി അരുൺ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി സി.പ്രസാദ് എന്നിവർ സംസാരിച്ചു.