ഹരിപ്പാട്: മുതുകുളം കെ.വി.സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം മിമിക്രി കലാകാരൻ മധു പുന്നപ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഷാനി അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ മുഖ്യ പ്രഭാഷണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സുഭാഷ്, ഡോ.എ.സുധർമ്മ, ഡോ.ഹിമരാജ്, എസ്.കൃഷ്ണകുമാരി, കെ.ആർ.രാകേഷ്, എ.എം.ഷഫീക്ക്,ഡോ. അർച്ചനാദേവി എന്നിവർ സംസാരിച്ചു.