ഹരിപ്പാട് : മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ബാല - ബാലികാസഭ , മഹിളാസഭ ബ്ലോക്ക് തല പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവഹിച്ചു. കില ജില്ലാ ആർ.പി മാരായ സുനിമോൾ, കെ.കെ.സാവിത്രി, അഡ്വ.ഷൈല, ആർ.വി. ഇടവന എന്നിവർ ക്ലാസുകൾ നയിച്ചു.മുതുകുളം ബ്ലോക്ക് കില ആർ.പി.സി കെ.ഉണ്ണിത്താൻ പ്രഭാഷണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അസി.സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ സംസാരിച്ചു. മുതുകുളം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാർ, ആശാ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ അടുത്ത രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കും.