മാന്നാർ: പദ്ധതി വിഹിതത്തിൽ 3 കോടി രൂപ നഷ്ടപ്പെടുത്തിയ മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും.ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനാകും.