മാന്നാർ: പരുമല ടാഗോർലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്തംഗം സോജിത് സോമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ് അദ്ധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം പി.കെ.പീതാംബരൻ വിഷയാവതരണം നടത്തി. കവി ഒ.സി. രാജു മോഡറേറ്ററായിരുന്നു. ടി.കെ.സുരേഷ്‌കുമാർ, തങ്കമണി നാണപ്പൻ, ഇ.ജി .ഹരികുമാർ, രാജൻ, കെ.ആർ.പ്രസാദ് തുടങ്ങിവർ സംസാരിച്ചു.