ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.18നും 41നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മെഡിക്കൽ ഫിറ്റ്‌നസ് സിർട്ടിഫിക്കറ്റ്, സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് എന്നിവയുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർ ജൂലായ് 4ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.