
മാന്നാർ : ബുധനൂർ പടിഞ്ഞാറ് എ- 137-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ ഭരണ സമിതിക്കെതിരെ കോൺഗ്രസ് പ്രതിഷേധസമരവുമായി രംഗത്തെത്തി. ഭരണസമിതിയിലെ കോൺഗ്രസിന്റെ ഏക പ്രതിനിധിയായിരുന്ന വി.സി.കൃഷ്ണൻകുട്ടി സ്ഥാനം രാജിവെച്ചു. സമരം കെ.പി.സി.സി സെക്രട്ടി അനീഷ് വരിക്കണ്ണമലയിൽ ഉദ്ഘാടനം ചെയ്തു. കെ.സി അശോകൻ അദ്ധ്യക്ഷത വഹിച്ചു. വി.സി കൃഷ്ണൻകുട്ടി, തോമസ് ചാക്കോ, കെ.ആർ മോഹൻ, ഉഷാഭാസി, രാജേന്ദ്രൻ വാഴുവേലി, ഗോപാല കൃഷ്ണൻ പടനശരി, സുരേഷ് തെക്കെകാട്ടിൽ, ജോസഫ്കുട്ടി കടവിൽ, വർഗ്ഗീസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.