ആലപ്പുഴ: കാർത്തികപ്പള്ളി ചിങ്ങോലിയിൽ ചൂരവിള ഗവ. എൽ.പി സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാൽ മുൻകരുതൽ എന്ന നിലയിൽ സ്‌കൂളിന് നാളെ വരെ കളക്ടർ അവധി നൽകി.
സ്‌കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസുകളിൽ നിന്നുള്ള വെള്ളം പരിശോധനയ്ക്കായി അയച്ചു.