ambala

അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രവേശനോത്സവവും മികച്ച വിദ്യാർത്ഥികളുടെ അനുമോദനവും നടന്നു. അറവുകാട്‌ ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ മുഖ്യപ്രഭാഷണം നടത്തി. അറവുകാട് ക്ഷേത്രയോഗം സെകട്ടറി പി.ടി.സുമിത്രൻ വിദ്യാർത്ഥികളെ അനുമോദിച്ചു, സ്കൂൾ പ്രിൻസിപ്പാൽ ആർ.ബിന്ദു, ക്ഷേത്രയോഗം ഖജാൻജി ജി.രാജു, സീനിയർ അദ്ധ്യാപിക എസ്. ലേഖ, സ്കൂൾ കമ്മിറ്റി അംഗങ്ങളായ എ.കെ.അരുൺകുമാർ, വി.രാജേന്ദ്രൻ, വി.വിമൽകുമാർ,

സി.സന്തോഷ്,​ വിദ്യാർത്ഥി പ്രതിനിധി എസ്.അമലേന്ദു എന്നിവർ സംസാരിച്ചു.