
ചേപ്പാട്: ചേപ്പാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൊച്ചുവീട്ടിൽ മുക്ക് മുതൽ ഏവൂർ പനച്ചമൂട് വരെയുള്ള റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശ വാസികളുടെ പങ്കാളിത്തതോടെ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് ഡോ. ബി ഗിരിഷ് കുമാർ അധ്യക്ഷനായി.
ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.ബി.ഹരികുമാർ, എം.മണിലേഖ, ശാമുവൽ മത്തായി എന്നിവർ സംസാരിച്ചു. ഡി സി സി അംഗം എൻ.കരുണാകരൻ, മാത്യു ഉമ്മൻ, ഹരികുമാർ കൊട്ടാരം എന്നിവർ നേതൃത്വം നൽകി