മാവേലിക്കര: മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ജില്ലാ വൈസ് പ്രസിഡൻറ് പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, നേതാക്കളായ സുജിത്ത് ആർ.പിള്ള, എച്ച്.മേഘനാഥ്, സുജാതാ ദേവി, സബിതാ അജിത്ത്, ആർ രേഷ്മ എന്നിവർ ഉപരോധ സമരത്തിന് നേത്യത്വം നൽകി.