sfgdv

മുഹമ്മ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായികതാരങ്ങളെയും അനുമോദിക്കാൻ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പൊൻതിളക്കം 2024 സംഘടിപ്പിച്ചു. ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ
ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ. എസ്. ലാലിച്ചൻ അധ്യക്ഷനായി.സ്കൂൾ മാനേജർ ജെ. ജയലാൽ മുഖ്യ പ്രഭാഷണം നടത്തി .ദേവസ്വം പ്രസിഡന്റ് കെ. കെ. അശോക് കുമാർ ക്യാഷ് അവാർഡ് വിതരണം ചെയ്തു .സിന്ധു രാജീവ്‌, പി. എസ്. സനൽകുമാർ, ബിജോ കെ.കുഞ്ചെറിയ തുടങ്ങിയവർ സംസാരിച്ചു.