a

മാവേലിക്കര : രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴ മാവേലിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് വൈദ്യുതി വകുപ്പിനാണ്.പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ്

തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും മാത്രം വൈദ്യുതി വകുപ്പിന്റെ മാവേലിക്കര സെഷനിൽ ഉണ്ടായത്. മാവേലിക്കരയിൽ മാത്രം 21 പോസ്റ്റുകൾ ഒടിഞ്ഞു. ഉമ്പർനാട് കോളനിക്ക് സമീപം 11 പോസ്റ്റുകൾ നിലംപതിച്ചു. കല്ലുമലയിൽ രണ്ടും മിനി സിവിൽ സ്റ്റേഷന് സമീപം മൂന്നും പോസ്റ്റുകൾ ഒടിഞ്ഞ് വീണു.

മാവേലിക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ തിങ്കളാഴ്ച വൈകിട്ട് മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് ഒടിഞ്ഞുവീണു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ വാനങ്ങൾ കടന്ന് പോകാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിഞ്ഞുമാറിയത്. പൊലീസും ഫയർഫോഴ്സും വൈദ്യുതി വകുപ്പുംനാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

വൈദ്യുതി മുടങ്ങിയത് 6 മണിക്കൂർ

 ആഞ്ഞിലിമരം കടപുഴകി വീണ് മാവേലിക്കര സബ് സ്റ്റേഷനിലെ വൈദ്യുതി കമ്പികൾ തകർന്നു

 കറ്റാനം സബ് സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന ലൈനാണ് തകർന്നത്

 ഇതോടെ കറ്റാനം സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങി

 കറ്റാനം, വള്ളികുന്നം മേഖലകളിൽ ആറ് മണിക്കൂർ വൈദ്യുതി നിലച്ചു.