എരമല്ലൂർ: എരമല്ലൂർ ടൗൺ 5653 -ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം ബി.നാരായണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കരയോഗം ഹാളിൽ നടന്നു. യൂണിയൻ കമ്മിറ്റിയംഗം സി.ബി.മോഹനൻനായർ ഉദ്ഘാടനം ചെയ്തു. വി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി ബി.നാരായണൻകുട്ടി (പ്രസിഡന്റ്), എം.അനിൽകുമാർ(വൈസ് പ്രസിഡന്റ്), ഇ.ആർ.രാജഗോപാൽ(സെക്രട്ടറി),പി.എ.രാമകൃഷ്ണപണിക്കർ( ജോയിന്റ് സെക്രട്ടറി),കെ.എസ്.സുരേഷ്കുമാർ(ഖജാൻജി),​ സി.രാജീവ്,ബി.രാമചന്ദ്രൻ (യൂണിയൻ പ്രതിനിധികൾ)​,​ ഇ.ആർ.രാജഗോപാൽ (ഇലക്ട്രൽ റോൾപ്രതിനിധി)​,​ പി.ഡി.രാജേഷ്,കലസുരേഷ് , ഗിരീഷ് പറവീട് സി.രജീവ് (കമ്മിറ്റി അംഗങ്ങൾ )​ എന്നിവരെ തിരഞ്ഞെടുത്തു.