ആലപ്പുഴ: തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും നടത്തിയ പരിശോധനയിൽ
രേഖയും രജിസ്ട്രേഷനുമില്ലാതെ സർവീസ് നടത്തിയ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു.
യാത്രാരേഖകളില്ലാതെ സർവീസ് നടത്തിയ ഹൗസ്ബോട്ടുകളിലൊന്നാണ് കഴിഞ്ഞ ദിവസം ടൂറിസ്റ്റുകളുമായി അപകടത്തിൽപ്പെട്ടത്. രണ്ട് ഹൗസ് ബോട്ടും ആര്യാട് ഡോക്കിലേക്ക് മാറ്റി. രേഖകളില്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോർട്ട് സർവെയർ വി.കെ.നന്ദകുമാർ, പോർട്ട് കൺസർവേറ്റർ കെ.അനിൽകുമാർ, ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ പി.ആർ.രാജേഷ്, ശ്രീജ അജയകുമാർ, ജോഷിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.