photo

ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതിപോസ്റ്റുകൾ വ്യാപകമായി നിലപതിച്ചതോടെ ചാരുംമൂട് മേഖലയിലെ മിക്ക സ്ഥലങ്ങളും 24 മണിക്കൂറിലധികമായി ഇരുട്ടിലാണ്. പല സ്ഥലങ്ങളിലായി 20 ഓളം പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. 30 ഓളം സ്ഥലത്ത് വൈദ്യുതി കമ്പികൾ പൊട്ടിവീണിട്ടുണ്ട്. പോസ്റ്റുകൾ മാറിയിടുവാനും കമ്പികൾ കെട്ടുവാനുമുള്ള ജോലികൾ ദ്രുതഗതിയിൽ നടന്നു വരിയയാണ്.