photo

ചാരുംമൂട്: കൊടിക്കുന്നിൽ സുരേഷിനു പ്രോട്ടെം സ്പീക്കർ പദവി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നിൽപ് സമരം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. ജി.വേണു, ഗീതാരാജൻ, ഇബ്രാഹിംകുട്ടി ,വിജയൻപിള്ള ,എസ്. സാദിഖ്, സജീവ് പയിനുംമൂട്ടിൽ, റ്റി.മന്മഥൻ ,അനിൽ പാറ്റൂർ, അബ്ദുൾ ജബ്ബാർ, ശ്രീകുമാർ അളകനന്ദ, ജയകുമാർ, നിഷാ നസീർ, സജി തെക്കേതലക്കൽ, അനിത സജി ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.