ആലപ്പുഴ: കേരളത്തിലെ കയർ വ്യവസായം മറ്റൊരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ലാത്ത വിധം പ്രതിസന്ധിയിലായിട്ടും സംസ്ഥാന സർക്കാർ ഒരു ചെറു വിരൽ പോലും അനക്കുന്നില്ലന്ന് കയർ ഗുഡ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. ചെറുകിട ഉൽപാദന മേഖലയിൽ ആവശ്യത്തിന് ഓർഡറില്ല. കയർപിരി തൊഴിലാളികൾക്ക് ജോലിയും കൂലിയുമില്ല. ചകിരി വില ക്രമാതീതമായി വർദ്ധിച്ചു. ക്ഷേമനിധി വിഹിതവും അംശംദായവും അടച്ചു വിരമിച്ച കയർ തൊഴിലാളികൾക്ക് ആനുകൂല്യവും നൽകുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭംസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ്.കെ.ആർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനിൽകുമാർ ആര്യാട് അദ്ധ്യക്ഷത വഹിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.ആന്റണി മുഖ്യപ്രഭാഷണം നടത്തി. കെ.പി.ആഘോഷ്‌കുമാർ, സി.ആർ.സാനു, ടി.എസ്.ബഹുലേയൻ, സാബു കഞ്ഞിക്കുഴി, കൃഷ്ണ പ്രസാദ്, കെ.ഡി.പുഷ്‌ക്കരൻ, രാജേഷ്‌ മേനാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.