dd

പൂച്ചാക്കൽ: അരൂക്കുറ്റി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡിന്റെ നിർമ്മാണം പാതിവഴിയിൽ മുടങ്ങി. പകർച്ചവ്യാധികൾ ബാധിച്ചെത്തുന്നവരെ ചികിത്സിക്കാൻ പദ്ധതിയിട്ട് ദലീമ ജോജോ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച, 1കോടി 58 ലക്ഷം രൂപ ചെലവിട്ട് ആരംഭിച്ച കെട്ടിട നിർമ്മാണമാണ് കരാറുകാരൻ സ്ഥലം വിട്ടതോടെ മുടങ്ങിയത്.

നിർമ്മാണത്തിനായി ഇറക്കിയിട്ട സാമഗ്രികളിൽ പലതും തുരുമ്പിച്ചും കാടുപിടിച്ചും നശിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ,​ ഐസലേഷൻ വാർഡിലേക്കുള്ള ഫർണിച്ചറുകളും വാങ്ങിക്കൂട്ടി. ഇതിന്റെ ബില്ലുകൾ കരാറുകാരൻ മാറിയെടുക്കുകയും ചെയ്തു. ഇതെല്ലാം ആശുപത്രിയുടെ ഒരുഭാഗത്ത് കൂട്ടിയിട്ടുണ്ട്. പണി പൂർത്തിയാക്കി ഐസലേഷൻ വാർഡ്

ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ആരും ഒരുചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചുരുക്കത്തിൽ,​ ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപ പാഴാകുന്നതാണ് അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ കാണുന്നത്.

........