കുട്ടനാട്: മുട്ടാർ പഞ്ചായത്തിൽ കോളനികളെ നഗറുകളായി പുനർനാമകരണം ചെയ്തു. കോളനി എന്ന പ്രയോഗം ഉപേക്ഷിക്കാനുള്ള പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പിന്റെ തീരുമാനം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റാനുള്ള തീരുമാനമെന്ന് പ്രസിഡന്റ് കെ. സുരമ്യ,​ വൈസ് പ്രസിഡന്റ് ബോബൻ ജോസ് എന്നിവർ പറഞ്ഞു.