s

മാവേലിക്കര : തഴക്കര പഞ്ചായത്തിലെ 15,16 വാർഡുകളെ ബന്ധിപ്പിക്കുന്ന മന്നാലിൽ ക്ഷേത്രം - നിരാവിനാൽ റോഡിൽ തെരുവ് വിളക്ക് സ്ഥാപിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 3,17,000 അനുവദിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിക്കുവാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. സി.പി.എം മാങ്കാംകുഴി ലോക്കൽ സെക്രട്ടറി ടി.യശോധരന്റെ നേതൃത്വത്തിൽ മാങ്കാംകുഴി ലോക്കൽ കമ്മിറ്റി നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ.