ആലപ്പുഴ: കളക്ടറേറ്റ്, വെള്ളക്കിണർ, ശവക്കോട്ട പാലം, മട്ടാഞ്ചേരി പാലം എന്നിവിടങ്ങളിൽ റോഡിൽ ഓയിലിൽ വീണ് മൂന്ന് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് സാരമാണ്. ആലപ്പുഴ അഗ്‌നിക്ഷാസേന വെള്ളം പമ്പ് ചെയ്തു ഓയിൽ നീക്കി അപകടം ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമാക്കി. ഒരേ വാഹത്തിൽ നിന്ന് ചോർന്ന് വീണ ഓയിലാണ് അപകടം വരുത്തിയതെന്നാണ് നിഗമനം.