ambala

അമ്പലപ്പുഴ: കാക്കാഴം ഹൈസ്കൂളിലെ റിട്ട.അറബി അദ്ധ്യാപകൻ തൻഇം (വെള്ളൂർ) വീട്ടിൽ ഗഫൂർ - ആബിദ ദമ്പതികളുടെ മകൻ ആരിഫ് അലി (29) ദുബായിൽ നിര്യാതനായി. എ.സി.മെക്കാനിക്കായിരുന്നു. കമ്പനി സൈറ്റിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്. സഹോദരങ്ങൾ: അനസ്, അനീസ.