ചേർത്തല:സൂര്യോദയം സനാതനധർമ്മ പീഠത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സൺറൈസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ പ്ലസ് വൺ,പ്ലസ്ടു വിദ്യാർത്ഥികൾകളിൽ നിന്നും ബ്രൈറ്റ് ഫ്യൂച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം.വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നുള്ള സാക്ഷ്യപത്രവും,റേഷൻ കാർഡിന്റെ കോപ്പിയും,കുടുംബത്തിൽ അസുഖബാധിതർ ആരെങ്കിലും ഉണ്ടെങ്കിൽ അതിന്റെ രേഖകളും സഹിതം അതാത് വാർഡ് മെമ്പറെ നേരിട്ട് ഏൽപ്പിക്കണം. അവസാന തീയതി 30.