hjj

ഹരിപ്പാട് : കരുവാറ്റ കന്നുകാലി പാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) പാമ്പുകടിയേറ്റ് മരിച്ചു. ഇന്നലെ രാവിലെ11 മണിയോടെ വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പുകടിയേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ഐപ്പ്. മകൾ: അഞ്ചു ഐപ്പ്. മരുമകൻ: അഭിലാഷ് കൃഷ്ണൻ