കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന് കീഴിലെ വിവിധ ശാഖകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ, റാങ്ക് ജേതാക്കൾ, 2022-23 അദ്ധ്യയന വർഷത്തിൽ മികച്ച അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട കാവാലം ഗവൺമെന്റ് എൽ.പി സ്ക്കൂൾ പ്രഥമഅദ്ധ്യാപിക വിനീത എന്നിവരെ അഭിനന്ദിക്കും. 29ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ചേരുന്ന യോഗം യൂണിയൻ ചെയർമാൻ പി. വി.ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും. വൈസ്ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി പ്രമോദ്, അഡ്വ.എസ് അജേഷ്കുമാർ , കെ.കെ. പൊന്നപ്പൻ, ബി.ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായ ഷിനുമോൻ ടി.എസ്, സ്മിതാ മനോജ്, കെ. പി.സുബീഷ്, ഗോകുൽദാസ്, ബിജു തങ്കപ്പൻ, കമലാസനൻശാന്തി, ദർശന കവിരാജ് എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ടി. എസ്. പ്രദീപ്കുമാർ നന്ദിയും പറയും.