ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 6420-ാം നമ്പർ പുന്നപ്ര കപ്പക്കട വിവേകോദയം ശാഖയിലെ ശ്രീമുരുകാലയ ക്ഷേത്രത്തിലെ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതിന്റെ ഭാഗമായുള്ള ചടങ്ങുകളും ഭദ്രകാളി ദേവിയുടെ ബാലാലയ പ്രതിഷ്ഠ നടന്നു.ക്ഷേത്രം തന്ത്രി പൂവള്ളി മഠം സനൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. ആഗസ്റ്റ് 18 ന് രാവിലെ 7 ന് പന്തീരായിരം സുബ്രഹ്മണ്യ സഹസ്രനാമാർച്ചനയും നടക്കും.